YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

മനം മയക്കാൻ മദാമ്മത്താറാവുകൾ: 100 മുതൽ രണ്ടു ലക്ഷം വരെ രൂപ വിലയുള്ള താറാവുകളെ പരിചയപ്പെടാം

Follow
Karshakasree

#karshakasree #manoramaonline #farming

തുടക്കം ഗപ്പിയിൽനിന്ന്. ഗപ്പിക്കൃഷി മികച്ച വരുമാനം തന്നതിനൊപ്പം കൗതുകത്തിനു ഏതാനും മസ്കോവി അഥവാ മണിത്താറാവുകളെകൂടി വാങ്ങി. അവയുടെ ഭംഗിയും കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും കണ്ട് ആസ്വദിച്ചിരിക്കേ മുട്ടയിട്ട് സ്വയം അടയിരുന്ന് കുഞ്ഞുങ്ങളെ അവ നൽകിയപ്പോഴാണ് സഹോദരങ്ങളായ തൃശൂർ ചാവക്കാട് അയിനിക്കൽ വീട്ടിൽ അഷ്കറിനും സുരൂറിനും ഈ സംരംഭം തരക്കേടില്ലല്ലോ എന്ന് തോന്നിയത്. ഗൾഫിലുള്ള മൂത്ത സഹോദരൻ വിദേശയിനം താറാവുകളുടെ ഫാം തുടങ്ങാം എന്ന ആശയം മുൻപോട്ടുവച്ചതോടെ ചാവക്കാട്–പൊന്നാനി ഹൈവേയുടെ സമീപമുള്ള സ്ഥലത്ത് ജലപ്പക്ഷികളുടെ ബോസം ഫാം പിറന്നു. താറാവും മണിത്താറാവും വിഗോവയുമൊക്കെ കണ്ടുശീലിച്ചവർക്ക് തികച്ചും നവ്യാനുഭവം നൽകുന്ന ജലപ്പക്ഷികളാണ് ഇവിടെയുള്ളത്.

posted by juliadictoj8