Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

മക്കളായ് നാലുപേരുണ്ടെങ്കിലും

Follow
Leena Jayachandran

അമ്മ.. കവിത
രചന..സുഭാഷ് ചേർത്തല
ആലാപനം.. ശ്രീലക്ഷ്മി
മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും?
നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ
നാലൂവഴിക്കായ് പിരിഞുപോയി
അച്ഛന്റെയാത്മാവുറങ്ങുന്ന
മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല
ഉളളം തുളുമ്പുന്നൊരോർമ്മകൾ
നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു...

ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ
നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു
ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ
പേരക്കിടാവോടിവന്ന നേരം
ശാസിച്ചു നിർത്തി മരുമകളെങ്കിലും
മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ
കൈനീട്ടി നിന്നു കരഞ്ഞു പൈതൽ
അന്യയായമ്മൂമ്മ നൊന്തു നിൽക്കെ
വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം
എന്മലർ ബാല്യമേറ്റെന്നിൽ
പകനട്ടൊരച്ഛനും അമ്മയും എന്തു നേടി
മക്കളെയോർക്കുക തീരാത്ത ദുരിതമായ്
നിങ്ങളെ ചൂഴുന്ന താപമായ്
തീരുമീ മാതൃശാപം

ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ
നോവുപോലമ്മ പക്ച്ചു നിന്നു
പോകാനിടമില്ലയെന്നൊരു
ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ
മഴയിലും പൊളളുന്ന പകലിലും
മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ
രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ
അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ
ഉള്ളം തപിച്ചു കൊതിച്ചുപോയി
അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ
പിൻപേ കിടങ്ങൾ മറന്നുപോയി
നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ
മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും
നാലു പേരിരാരെങ്കിലും വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ്
ആശകൾ പിന്നെയും ബാക്കിയാക്കി
പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ
ഓർമ്മയിലമ്മ പിടഞുവീഴെ
കൈപിടിച്ചാരോ നടത്തി ആ അമ്മയെ
ശരണാലയത്തിൻ കവാടം വരെ
ഏകയായ് തീർന്നൊരീയമ്മതൻ നെഞ്ചിലെ
തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും
പോരുമോ മക്കളെ ഈവഴിയിൽ

പ്രതിക്രിയയായ് വന്നു കൂട്ടിയാലും
തീരുമോമക്കളെ നിങ്ങളെ പോറ്റിയ
പെറ്റവയറിന്റെ തീരാകടം?
പെറ്റവയറിന്റെ തീരാകടം?

posted by nedeljkuiu