How to get free YouTube subscribers, likes and views?
Get Free YouTube Subscribers, Views and Likes

ആർത്രൈറ്റിസ് അഥവാ സന്ധിവാതം; ലക്ഷണങ്ങളും ചികിത്സയും -Amrita Hospitals

Follow
Amrita Hospital, Kochi

നമ്മുടെ സന്ധികളിലുണ്ടാകുന്ന വേദനയെയും വീക്കത്തിനെയുമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. ആർത്രൈറ്റിസ് ഏത് സന്ധികളെ വേണമെങ്കിലും ബാധിക്കാം. പല അസുഖങ്ങൾ കാരണം ആർത്രൈറ്റിസ് ഉണ്ടാകാം. നൂറിൽപ്പരം രോഗങ്ങൾ ആർത്രൈറ്റിസിന് കാരണമാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആർത്രൈറ്റിസിനെക്കുറിച്ചും ഇതിന്റെ ചികിത്സയെപ്പറ്റിയുമാണ് കൊച്ചി അമൃത ആശുപത്രിയിലെ റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മിഥുൻ സി.ബി സംസാരിക്കുന്നത്.


ആർത്രൈറ്റിസിനെ 5 ആയി തരം തിരിച്ചാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻഫ്‌ളമേറ്ററി ആർത്രൈറ്റിസ് ആണ്. തേയ്മാനം മൂലമുണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് അടുത്തത്. പ്രായമായവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന ആർത്രൈറ്റിസാണ് മറ്റൊന്ന്. ക്രിസ്റ്റൽ ആർത്രോപതിയാണ് നാലാമത്തെ വിഭാഗം. യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നത് മൂലമാണ് ഈ ആർത്രൈറ്റിസ് ഉണ്ടാകുന്നത്. ഗൗട്ട് എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ സന്ധികളിൽ വളരെയധികം വേദന അനുഭവപ്പെടാറുണ്ട്. മദ്യം കൂടുതലായി ഉപയോഗിക്കുന്നവരിലും പൊണ്ണത്തടിയുള്ളവരിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

ഇൻഫെക്ഷൻ കഴിഞ്ഞ് അതിനു പിന്നാലെയുണ്ടാകുന്ന ആർത്രൈറ്റിസാണ് പോസ്റ്റ് ഇൻഫെക്ഷ്യസ് ആർത്രൈറ്റിസ്. ഇതിനെ റിയാക്ടീവ് ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. ഒരാൾക്ക് സന്ധികളിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഏത് തരം ആർത്രൈറ്റിസാണ് എന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താൻ. എല്ലാ ആർത്രൈറ്റിസിനും ഒരേ ചികിത്സയല്ല വേണ്ടത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സന്ധികളിൽ വേദന കൂടുതലുണ്ടെങ്കിൽ അത് ഇൻഫ്‌ളമേറ്ററി ആർത്രൈറ്റിസിന്റെ സൂചനയായിരിക്കും. സന്ധികളിൽ വീക്കവും വേദനയും ഒരുമിച്ചുണ്ടെങ്കിൽ എത്രയും വേഗം തന്നെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നീണ്ടു നിൽക്കുന്ന നടുവേദനയും ആർത്രൈറ്റിസിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. തുടക്കത്തിലേയുള്ള ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടിയില്ലെങ്കിൽ സന്ധികളിൽ സ്ഥിരമായ കേടുപാടുകൾക്ക് കാരണമായേക്കാം.

Arthritis means inflammation or swelling that can affect one or more joints. It can be caused by many diseases. It is expected that over a hundred diseases are estimated to cause arthritis. In this video, Dr. Mithun CB, Associate Professor, Department of Rheumatology and Clinical Immunology discusses arthritis and its treatment.

Typically, there are five types of arthritis, the most important of which is inflammatory arthritis. The second one is osteoarthritis, which is caused by wear and tear. It is more common in elderly people. Another type of arthritis is caused by infection.
The other type is crystal arthropathy which is caused by the accumulation of uric acid in the body. This condition, called gout, causes a lot of pain in the joints. It is more common in people who drink alcohol and are obese.

Postinfectious arthritis is a kind of arthritis that occurs after an infection. This is also called reactive arthritis. If a person is experiencing pain in the joints, it is important to know what type of arthritis it is. Not all kinds of arthritis require the same treatment.

If you are experiencing pain in your joints when you wake up in the morning,
it can be a sign of inflammatory arthritis. If swelling and pain are present in the joints, you should seek professional treatment as soon as possible. Back pain that persists from the time you wake up in the morning can also be a sign of arthritis. If these early symptoms are not treated early, they can lead to permanent damage to the joints.

#AmritaHospitals #EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad

posted by kosanjeyy