Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

ഏലം /

Follow
CDvlog

Cardamom is scorched and politicians and officials are not moving, kill us
കടുത്ത വേനലിൽ ഏലം കൃഷി കരിഞ്ഞുണങ്ങി സാധാരണക്കാരുടേയും ചെറുകിട കർഷകരുടേയും ചെടി നനയ്ക്കാൻ ജലലഭ്യത ഇല്ലാത്ത തോട്ടങ്ങൾ ആണ് കൂടുതലും നശിച്ചത് സെൻസിറ്റീവ് പ്ലാൻ്റ് ആയ ഏലത്തിന് ഒരു പരിധിയിൽ കൂടുതൽ ചൂടുള്ള കാലാവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല ഏലത്തിൻ്റെ ചുവടിലെ മാങ്ങാ ഉണക്കിൽ വാടി കഴിഞ്ഞാൽ പിന്നെ ആ ചെടി രക്ഷപ്പെടില്ല ഇത്തരത്തിൽ ഹൈറേഞ്ചിലെ 50 % തോട്ടങ്ങളും വേനൽ ചൂടേറ്റ് നശിച്ചു കഴിഞ്ഞു ഈ അവസരത്തിലാണ് നമ്മുടെ നാടിൻ്റെ സമ്പദ് വ്യവസ്ഥപിടിച്ചു നിർത്തുന്ന ഏലം കൃഷി തകർന്നടിഞ്ഞി ട്ടും പാവപ്പെട്ട കർഷകനെ സഹായിക്കാൻ ഒരു സംവിധാനവും രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥൻമാരോ ബന്ധപ്പെട്ട കാർഷിക വകുപ്പുകളോ ഇതേവരെ തയ്യാറായിട്ടില്ല എന്നതാണ് സാധാരണ കർഷകൻ്റെ ഏറ്റവും വലിയ ഇരുട്ട ടി എന്ന് രാജാക്കാടിലെ ഏലം കർഷകനായ അജയൻ VS പറയുന്നു നാലായിരം രൂപ ഏലത്തിന് വിലവന്ന സമയത്ത് കെട്ടു താലി വരെ പണയപ്പെടുത്തിയും ഏക്കറിന് ഒന്നരയുംരണ്ടു ലക്ഷവും പാട്ടം കൊടുത്ത് നിരവധി സാധാരണക്കാരാണ് കാടും മേടും തെളിച്ച് എല കൃഷിയിലേക്കിറങ്ങിയത് ചെടി നനയ്ക്കാൻ വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങൾ ആണ് പലരും ഈ അതി രൂക്ഷമായ വേനൽ ചൂടിൽ ഈ തോട്ടങ്ങൾ ഒന്നാകെ നശിച്ചുപോയി ഈ ഘട്ടത്തിൽ അടിയന്തിരപ്രാധാന്യത്തോടെ ഏലം കർഷകരെ സഹായിക്കാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും ഈ കർഷകൻ പറയുന്നു

posted by fuhqbittcchuy