Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

Engineering admission without entrance exam | എന്‍ട്രന്‍സ് ഇല്ലാതെയും സ്വാശ്രയ എഞ്ചിനീയറിംഗ് സീറ്റ്

Follow
Keralakaumudi News

നമ്മുടെ നാട്ടിലെ എഞ്ചിനീയറിംഗ് പഠനം എങ്ങോട്ട് എന്നചോദ്യം ഇപ്പോള്‍ പ്രസക്തമാണ്. കാരണം, പ്രവേശന പരീക്ഷ എഴുതാതെ തന്നെ എഞ്ചിനീയറിംഗിന് പ്രവേശനംനേടാമെന്ന വസ്ഥയാണ് ഇപ്പോള്‍. പ്ലസ് ടൂവിന് 45 ശതമാനം മാര്‍ക്ക് മതി. എടുക്കാച്ചരക്കായോ നമ്മുടെ എഞ്ചിനീയറിംഗ് പഠനം?

ഞാന്‍ മനുജ മൈത്രി

മലയാളിയെ സംബന്ധിച്ച് സ്റ്റാറ്റസ് സിംബലായിരുന്നു മക്കള്‍ മെഡിസിന് അല്ലെങ്കില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്നത്. സീറ്റുകള്‍ പരിമിതമായ കാലത്ത് നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലെ ഏറ്റവും ഗ്ലാമര്‍കോഴ്സുകളായിരുന്നു ഇവ രണ്ടും. ന്നാല്‍ ഇന്ന് അങ്ങനെയല്ല. എന്താണ് നമ്മുടെ ഗ്ലാമര്‍ പ്രഫഷണല്‍കോഴുകളുടെ ഇന്നത്തെ അവസ്ഥ? ്വാശ്രയകോളജുകളുടെ വരവോടെ മെഡിസിന്‍, എഞ്ചിനീയറിംഗ് പഠനം അടിമുടി മാറി. സീറ്റുകള്‍ കൂടിയപ്പോള്‍ യാഗ്യത കുറഞ്ഞവര്‍ വിദ്യാര്‍ത്ഥികളായി എത്തി.

കാശുണ്ടെങ്കില്‍ പ്രവേശന പരീക്ഷാ ഫലമൊന്നും പ്രസക്തമല്ലാതായി. മാതാപിതാക്കള്‍ മക്കളെ മെഡിസിനും എഞ്ചിനീയറിംഗിനും തള്ളിവിട്ടു. പക്ഷെ ഇതിനൊക്കെ താല്‍പര്യവും കഴിവും പ്രധാനമാണല്ലോ. ഇത് രണ്ടും ഇല്ലാത്തവര്‍ എന്ത് ചെയ്യും? പാതി വഴിയില്‍ കൊഴിഞ്ഞുപോകും. എഞ്ചിനീയറിംഗിലാണ് ഇത് ഏറെ പ്രകടമായത്. അതുകൊണ്ടു തന്നെ സ്വാശ്രയ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങി. മുടക്കിയ കാശ് മുതലാക്കാനാകാതെ മുതലാളിമാര്‍ നെട്ടോട്ടമോടി.

എന്താണ് സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്‌മെന്റുകളുടെ പുതിയ തന്ത്രം?

എന്‍ട്രന്‍സ് എഴുതാതെ തന്നെ എഞ്ചിനീയര്‍ ആക്കാം എന്ന വാഗ്ദാനമാണ് ഇപ്പോള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കുന്നത്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ ജയിച്ചാല്‍ മതി. ഒരു കാര്യം മാത്രം ഉറപ്പുവരുത്തിയാല്‍ മതി, ആവശ്യത്തിന് കാശ്. പിന്നെ ഒരു പ്രശ്നവും ഇല്ല. ര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയമേഖലയിലുള്ള സംസ്ഥാനത്തെ 130 എന്‍ജിനിയറിംഗ്‌കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.

പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഇളവ്. ഇതുപ്രകാരം എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്യും. ഇത് എങ്ങനെ പഠന നിലവാരത്തെ ബാധിക്കും എന്നത് കുറേ കൂടി ലളിതമായി പറയാം.

കഴിഞ്ഞ നാല് പതിറ്റാണ്ടായി എന്‍ട്രന്‍സ് റാങ്കുകാര്‍ക്ക് മാത്രമായി നടത്തി വന്ന പ്രവേശനത്തിലാണ് സര്‍ക്കാരിന്റെ ഇളവ് നടപ്പിലാവുന്നത്. എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഒഴികെ എന്‍ട്രന്‍സ്‌യോഗ്യത നടാത്തവര്‍ക്ക് ഇതുവരെ പ്രവേശനംനേടാനാവില്ലായിരുന്നു.

പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480മാര്‍ക്ക് വീതമുള്ള രണ്ട്‌പേപ്പറുകളില്‍ ഓരോന്നിലും 10മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാത്തവര്‍ക്കും, എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും ഇനി പ്രവേശനം കിട്ടും എന്നതാണ് നാം അറിയേണ്ട വസ്തുത.

ഈ വിദ്യാര്‍ത്ഥികളുടെ പട്ടിക സാങ്കേതിക സര്‍വകലാശാല അംഗീകരിക്കണം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് 45ശതമാനം മാര്‍ക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എ.ഐ.സി.ടി.ഇ മാനദണ്ഡം. സാങ്കേതിക സര്‍വകലാശാലയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45ശതമാനം വീതം മാര്‍ക്കും മൂന്നും കൂടിചേര്‍ന്ന് 50 ശതമാനം മാര്‍ക്കുംവേണം. സര്‍ക്കാര്‍ ഉത്തരവില്‍ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിച്ചതിനാല്‍ പ്ലസ്ടു മാര്‍ക്കിന്റെ യോഗ്യതയിലും ഇളവായിട്ടുണ്ട്.

പ്ലസ്ടുവിന് ഓരോവിഷയത്തിനും 60 മാര്‍ക്കിന്റെ എഴുത്തു പരീക്ഷയില്‍ വിജയിക്കാന്‍18 മാര്‍ക്കാണ് വേണ്ടത്. 40 മാര്‍ക്ക് പ്രാക്ടിക്കലും നിരന്തര മൂല്യനിര്‍ണയത്തിനുമാണ്. എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ളയോഗ്യതനേടാന്‍ 45% അതായത് 27 മാര്‍ക്ക് മതിയാവും.

സ്വാശ്രയകോളേജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന മൂന്ന് അലോട്ട്‌മെന്റിന്‌ശേഷം ഒഴിവുള്ള സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് കൈമാറും. ഇവയിലാണ് എന്‍ട്രന്‍സ് ഒഴിവാക്കിയുള്ള പ്രവേശനം. മാനേജ്‌മെന്റ് സീറ്റുകളില്‍ 99,000 രൂപ വരെ ഫീസും 25,000 രൂപ സ്‌പെഷ്യല്‍ ഫീസും ഒന്നരലക്ഷം രൂപ തിരികെ നല്‍കേണ്ടനിക്ഷേപമായും ഈടാക്കാം.കാത്തലിക് എന്‍ജിനിയറിംഗ്‌കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ 14കോളേജുകളില്‍ എല്ലാ സീറ്റിലും 75,000 രൂപ ഫീസും ഒരു ലക്ഷം രൂപ നിക്ഷേപവും ഉണ്ട്.

കേരളത്തില്‍ എഞ്ചിനിയറിംഗ് പഠനം എടുക്കാച്ചരക്കാണോ?

കേരളത്തില്‍ ഓരോ വര്‍ഷവും സ്വാശ്രയ എഞ്ചിനീയറിംഗ്‌കോളജുകളില്‍ അനുവദിച്ച സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 201920 അദ്ധ്യയന വര്‍ഷം 56 ശതമാനവും 2020 21ല്‍ 60 ശതമാവും 202122ല്‍ 59 ശതമാനവും സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നു. 202223 ല്‍നേരിയ പുരോഗതിരേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഒഴിഞ്ഞു കിടന്ന സീറ്റുകളുടെ എണ്ണം 15,061 ആയി കുറഞ്ഞു. ഓര്‍ക്കുക ഒന്നും രണ്ടുമല്ല 15,000 ത്തില്‍ കൂടുതലാണ്.
പഠിക്കാന്‍ ആളെ കിട്ടാനില്ല എന്ന് കരുതി മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയാണോ നമ്മുടെ അധികാരികള്‍ ചെയ്യേണ്ടത്?
വിദ്യാഭ്യാസത്തില്‍ ലാകം പുതിയ വഴിത്താരകള്‍ വെട്ടിത്തെളിച്ച് മുന്നോട്ട്‌പോകുമ്പോഴാണ് നമ്മള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നത്. നമ്മുടെ പ്ലസ് ടൂ വിദ്യാഭ്യാസ രീതിക്ക് വേണ്ടത്ര നിലവാരമുണ്ടെങ്കില്‍ ഇത്തരം മാറ്റത്തിലൂടെ വലിയ പ്രശ്നം ഉണ്ടാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രവേശന പരീക്ഷ എഴുതാത്ത 45 ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്ക് പഠിക്കാന്‍ അവസരം നല്‍കുന്നത് നിലവാരച്ചുതിക്ക് കാരണമാകും. ഇത്തരത്തില്‍ തട്ടിമുട്ടി പാസായവരാണ്് നാളെ നമ്മുടെ നാട്ടിലെ പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ പോകുന്നതെന്ന് നാമോര്‍ക്കണം. നാം അഭിമാനമായി പറഞ്ഞു നടക്കുന്ന പേര് കേട്ട കേരള വിദ്യാഭ്യാസ രീതിക്ക് ഇത്തരം മാറ്റങ്ങള്‍ ചേര്‍ന്നതല്ല. നമ്മള്‍ മുന്നോട്ടാണ്‌പോകേണ്ടത് പിന്നോട്ടല്ല.

#engineeringentranceexam #keralaengineeringcolleges #engineeringadmission

posted by ritualom29