Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

സർവ്വപാപങ്ങളിൽനിന്നും മുക്തി നൽകുന്ന ദാമോദരമാസം|| എങ്ങിനെയാണ് ആചരിക്കേണ്ടത്

Follow
ഗുരുവായൂരുകാരൻ

ശ്രീകൃഷ്ണ പ്രീതിവരുത്തുന്നതിന് ഏറെ ഉത്തമമായ മാസമാണ് കാര്‍ത്തികമാസം എന്ന് അറിയപ്പെടുന്ന ദാമോദരമാസം. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെയാണ്. ഭഗവാന്റെ ബാലലീലകള്‍ കൂടുതലും നടന്നമാസം കൂടിയാണിത്. കാര്‍ത്തിക മാസത്തില്‍ രാധാദേവിക്കാണ് പ്രധാന്യം. ഈ സമയം രാധാദേവിയെ ആരാധിക്കുന്നത് ഭഗവത് പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം.

ദാമോദര മാസത്തിന്റെ മുപ്പതു ദിവസം ഭാഗവത കഥകള്‍ പാരായണം ചെയ്യുന്നതും ദാമോദരഷ്ടകം ചൊല്ലുന്നതും ശ്രേഷ്ഠമായി പറയുന്നു. ഈ മാസം ഭഗവാനെ വേണ്ടവിധം ഭജിക്കുന്നതിലൂടെ ജീവിതത്തിലെ സര്‍വ്വദുരിതങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ മാസം നെയ് വിളക്ക് കൊളുത്തി ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്. കാര്‍ത്തികമാസ വ്രതം പിതൃപ്രീതീകരമാണ്.
#guruvayoor #krishna #love #guruvayoortemple #hindutemple #krishna #radheshyam #radheshyam #radhakrishna

posted by ushiosang0