Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

ഇന്ത്യയുടെ ഏക എയർ ബോൺ ബ്രിഗേഡായ“ശത്രുജീത്”ബ്രിഗേഡിൻ്റെ കഥ | India's Only Airborne Brigade

Follow
Chanakyan

1971 ഡിസംബർ 11 ,സമയം വൈകുന്നേരം 5 മണി
കിഴക്കൻ പാക്കിസ്ഥാൻ്റെ മധ്യ ഭാഗത്തു സ്ഥിതി ചെയ്യുന്ന തംഗയിൽ ജില്ലയുടെ വടക്കേ അതിർത്തിയായ ധൻബാനിലെ ജനങ്ങൾ അവരുടെ ജന്മ ദേശത്തു നിന്ന് വലിയൊരു പാലായനത്തിൻ്റെ ഒരുക്കങ്ങളിലായിരുന്നു ,ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബംഗ്ളദേശ് വിമോചന യുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ഒരാഴ്ച്ച പിന്നിട്ടിരുന്നതിനാലും ,തംഗയിൽ ഉൾപ്പെടുന്ന കിഴക്കൻ പാക്കിസ്ഥാൻറ്റെ മധ്യ മേഖലയിൽ പാക് സൈന്യവും ബംഗ്ലാ വിമത സേനയായ മുക്തിബാഹിനിയും തമ്മിൽ ഘോരയുദ്ധം നടന്നു കൊണ്ടിരിക്കുന്നതിനാലും തീർത്തും ദുസ്സഹമായിരുന്നു അവരുടെ ഇവിടുത്തെ ജീവിതം. മാത്രമല്ല ഇടക്കിടെ തംഗയിൽ കടന്നു കയറി അവിടെയുള്ള പാക് സൈനിക നിരയെ ഉന്നമിട്ടു ബോംബിങ് നടത്തുന്ന ഇന്ത്യൻ ഫൈറ്റർ വിമാനങ്ങളുടെ ആക്രമണവും സുരക്ഷിത സ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രദേശവാസികളുടെ ഈ പാലായനത്തെ അനിവാര്യമാക്കിയിരുന്നു. പെട്ടെന്ന് അങ്ങകലെ ധൻബാനിലെ ആകാശ ചെരുവിൽ നിന്നും കുറെയധികം വിമാനങ്ങളുടെ ഒരു ഫോർമേഷൻ തങ്ങളെ സമീപിക്കുന്നത് കണ്ടു ഭയചകിതരായ ഇവർ ഉടൻ തന്നെ അവരവരുടെ വീടുകൾക്ക് സമീപമുള്ള ട്രഞ്ചുകളിൽ അഭയം തേടി. ഞൊടിയിടയിൽ ഈ ജനങ്ങൾക്ക് മുകളിലൂടെ പറന്നു നീങ്ങിയ പ്രസ്തുത വിമാനങ്ങൾ അങ്ങകലെയായി കൂണുകളോട് സാമ്യമുള്ള നൂറുകണക്കിന് വസ്തുക്കളെ താഴേക്ക് നിക്ഷേപിച്ച ശേഷം ചടുല വേഗത്തിൽ തന്നെ അവിടെ നിന്നും മടങ്ങി. ക്ഷണ നേരം കൊണ്ട് അന്തരീക്ഷത്തിൽ നിന്നും നിലത്തേക്ക് ഇറങ്ങിയ ഈ വസ്തുക്കൾ ആയുധ ധാരികളായ സൈനികർ ആയി മാറുന്നതും,ഉദ്ദേശ സ്ഥാനങ്ങളിൽ ഇവർ പൊസിഷൻ ചെയ്യുന്നതും തങ്ങളുടെ ട്രഞ്ചുകളിൽ ഇരുന്ന് അത്ഭുതത്തോടെ വീക്ഷിച്ച ധൻബാൻ നിവാസികൾ ഈ കാഴ്ച്ചകളെ എല്ലാം അത്യധികം ഭീതിയോടെയാണ് കണ്ടത്. എന്നാൽ ധൻബാനിലേക്കുള്ള കുറെയധികം വിമാനങ്ങളുടെ ആഗമനവും അതിൽ നിന്നും അവിടേക്കു വന്നിറങ്ങിയ പട്ടാളക്കാരുടെ സാന്നിധ്യവും,പാക്ക് സൈന്യത്തിൻ്റെ അടിമത്വത്തിൽ നിന്നും അവിടെയുള്ള ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരു സവിശേഷ ഇന്ത്യൻ സേന ദളത്തിൻ്റെ സൈനിക നടപടി ആയിരുന്നുവെന്ന് അവർ അറിഞ്ഞത് പിന്നീടാണ് ,ഇന്ത്യൻ കര സേനയുടെ സവിശേഷ എയർ ബോൺ ബ്രിഗേഡുകളിൽ ഒന്നും 1 ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക പിടിച്ചെടുക്കാൻ അന്നത്തെ ഇന്ത്യൻ കരസേന മേധാവി ആയിരുന്ന ഫീൽഡ് മാർഷൽ സാം മനേക് ഷാ നിയോഗിച്ചതുമായ 50 ആം പാരാ ബ്രിഗേഡ് അഥവാ ശത്രു ജീത് ബ്രിഗേഡ് ആയിരുന്നു അത്. ലോകത്തിലെ ഏറ്റവും മാരക സൈന്യ വ്യൂഹങ്ങളിൽ ഒന്നെന്നും ,ഇന്ത്യയുടെ സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളിലെ പ്രഥമ സ്ഥാനിയരെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ബ്രിഗേഡിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ. ഒപ്പം ശത്രുജിത് ബ്രിഗേഡിനെ പറ്റിയുള്ള മറ്റു അറിയാകഥകളും നമുക് മനസ്സിലാക്കാം.


December 11, 1971, time 5 pm
The people of Dhanban, the northern border of Tangail district in central East Pakistan, were preparing for a massive exodus from their native land, and their lives were in dire straits as a week had passed since the Bangladesh Liberation War between India and Pakistan had started, and a fierce war was going on between the Pakistan Army and the Bangladeshi rebel forces, Mukti Bahini, in the central region of East Pakistan, which included Tangail. Life here. Moreover, the attack of the Indian fighter planes, which occasionally penetrated into Thanga and bombarded the Pakistani military line there, also made this escape of the local residents to safe places necessary. Suddenly they saw a formation of several planes approaching them from the airstrip of Dhanban and immediately took shelter in the trenches near their houses. In no time the said airplanes flew over these people, depositing hundreds of mushroomlike objects on the ground, and then quickly returned from there. The inhabitants of Dhanban, who sat in their trenches and watched in amazement as these objects descended from the air and turned into armed soldiers and positioned themselves at their intended positions, watched with great horror. But the arrival of several planes at Dhanban and the presence of troops landing there, they came to know that it was a special military operation by the Indian Army to rescue the people there from the servitude of the Pakistan Army. It was the 50th Para Brigade or ShatruJeet Brigade commanded by Marshal Sam Manek Shah. Chanakyant's new video is about this brigade, which is described as one of the deadliest military units in the world and the premier of India's special forces units. And we can understand other stories about Shatrujeet Brigade.

#india #indian #indanarmy #indianarmy #indiannavy #indianairforce #sathrujeet
#shaturjeeth #shathrujeethbrigade #sathrujeetbrigade #paratoop #paratrooper #airborne #indianairborne #indianairborne #parachute #parachuting #airbornetroop #airnbornetrooper

posted by bluingay