Free YouTube views likes and subscribers? Easily!
Get Free YouTube Subscribers, Views and Likes

കാടാമ്പുഴ ക്ഷേത്രം | Kadampuzha Temple | Kadambuzha Bhagavathy Temple | Muttarukkal

Follow
Gallery of Nature - Sumesh Kottoor

#gallery_of_nature
#Kadambuzha_Temple
#Kadampuzha_Bhagavathy_Trmple
#travel_to_kerala_nature #sumeshkottoor
#travel_vlog
#Muttarukkal
#Poomoodal

#കാടാമ്പുഴ_ഭഗവതിക്ഷേത്രം

കേരളത്തിലെ #മലപ്പുറം ജില്ലയിൽ #കോട്ടക്കലിനടുത്ത് #മാറാക്കര പഞ്ചായത്തിൽ, #കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ #കാടാമ്പുഴ_ശ്രീ_ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള #പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "#കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ '#പൂമൂടൽ', '#മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്..
ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം

വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് #ദുർഗ്ഗാക്ഷേത്രങ്ങളി‍ൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി #ഗണപതി (അദൃശ്യസങ്കല്പം), #ശാസ്താവ്, #നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. #മലബാർ_ദേവസ്വം_ബോർഡിന്റെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്.

വീഡിയോ ഇഷ്ടമായെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Sumesh Kottoor
Whatsapp: 94 95 38 39 17

posted by Canzi3f