Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

MUTHOLI MUSTHAFA / മുത്തൊളി മുസ്ഥഫ

Follow
ISHTAM MEDIA

MUTHOLI MUSTHAFA
Vocal: Muhammed Hadhi
Lyrics: Abdul Gafoor Patternadakkav
Studio: Taron


അന്ന് ചെറു പുഞ്ചിരിയാൽ
ആലമിലാകെ പടർന്ന
മുത്തൊളീ മുഹമ്മദരെ മുസ്തഫാ...
ലോകമാകെ മാറ്റിയോർ
നന്മയെ പകർന്നവർ
സത്യസരണി ഭദ്രമാക്കി നൽകിയോർ ..
സൽഗുണങ്ങൾക്കേറെ പാഠമേകി യോർ( 2)

പുതുമയേറും പാഠമേറെ നൽകിയേ
അടിമ സമ്പ്രദായം നിർത്തലാക്കിയേ
നിറവിവേചനങ്ങളും
ഉച്ചനീച ചിന്തയും
പാടെ മാറ്റി നീതി തീർത്ത മുസ്തഫാ ...
പാരിലാകെ റഹ്മത്തായ മുർത്തളാ

അന്ന് ചെറു പുഞ്ചിരിയാൽ
ആലമിലാകെ പടർന്ന
മുത്തൊളീ മുഹമ്മദരെ മുസ്തഫാ...
ലോകമാകെ മാറ്റിയോർ
നന്മയെ പകർന്നവർ
സത്യസരണി ഭദ്രമാക്കി നൽകിയോർ ..
സൽഗുണങ്ങൾക്കേറെ പാഠമേകി യോർ( 2)

മനസിലേക്ക് മധു പകർന്ന് നൽകിയേ
മന്നവന്റെ നൂറ് കൊണ്ട് തഴുകിയെ
കരുണയെ നിറച്ചവർ
കനലുകൾ കടന്നവർ
ലോകമാകെ ദീനിനെ പകർന്നവർ
ലോകത്തിന്ന് രക്ഷയായി വന്നവർ

അന്ന് ചെറു പുഞ്ചിരിയാൽ
ആലമിലാകെ പടർന്ന
മുത്തൊളീ മുഹമ്മദരെ മുസ്തഫാ...
ലോകമാകെ മാറ്റിയോർ
നന്മയെ പകർന്നവർ
സത്യസരണി ഭദ്രമാക്കി നൽകിയോർ ..
സൽഗുണങ്ങൾക്കേറെ പാഠമേകി യോർ( 2)

കൊടിയ പീഡനങ്ങളേറ്റ റസൂലാ..
സഹനശക്തിയാൽ ജയിച്ച ഹബീബാ
കല്ലിനേറ് കൊണ്ടവർ
കുടൽമാല ചാർത്തപ്പെട്ടവർ
കലിമതൻ കരുത്തിനാൽ ജയിച്ചവർ
ഖാലിഖിന്റെ ദൗത്യം തീർത്ത് പോയവർ

അന്ന് ചെറു പുഞ്ചിരിയാൽ
ആലമിലാകെ പടർന്ന
മുത്തൊളീ മുഹമ്മദരെ മുസ്തഫാ...
ലോകമാകെ മാറ്റിയോർ
നന്മയെ പകർന്നവർ
സത്യസരണി ഭദ്രമാക്കി നൽകിയോർ ..
സൽഗുണങ്ങൾക്കേറെ പാഠമേകി യോർ(2)

posted by kruszonbr