Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part 2 | പശുക്കളുടെ തീറ്റക്രമം | Karshakasree

Follow
Karshakasree

പശുക്കൾക്ക് ആവശ്യമായ സാന്ദ്രിത തീറ്റ എങ്ങനെ തയാറാക്കണമെന്നും ഏതെല്ലാം ഘടകങ്ങൾ അതിൽ ഉണ്ടാവണമെന്നും അത് എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ചുമുള്ള ധാരണ കർഷകർക്കില്ല. അതുകൊണ്ടുതന്നെ സാന്ദ്രിത തീറ്റ പശുക്കൾക്ക് ആവശ്യമായതിലും കൂടിയ അളവിൽ നൽകുന്ന അവസ്ഥയാണുള്ളത്. ധാരാളം പുല്ല് ലഭിക്കുന്ന അവസ്ഥ കേരളത്തിൽ കുറവാണ്. കോ 3, കോ 5, നേപ്പിയർ പോലുള്ള പുല്ലിനങ്ങൾ ലഭ്യമാണെങ്കിലും മാംസ്യത്തിന്റെ അളവ് ഉയർന്ന പുല്ലിനങ്ങളും കേരളത്തിൽ കുറവാണ്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ 16–17 ശതമാനം വരെ മാംസ്യം അടങ്ങിയ പുല്ലിനങ്ങൾ ലഭ്യമാണ്. എന്നാൽ കേരളത്തിൽ ലഭ്യമായ തീറ്റപ്പുല്ലിനങ്ങളിൽ 2.5 ശതമാനമേ പ്രോട്ടീൻ അഥവാ മാംസ്യമുള്ളൂ. തീറ്റ നൽകുന്നു എന്നു പറയുമ്പോൾ എത്ര പ്രോട്ടീൻ, എത്ര ഊർജം, എത്ര നാര്, എത്ര കാത്സ്യം, എത്ര ഫോസ്ഫറസ് എന്നിവ നൽകുന്നു എന്നതാണ് ചിന്തിക്കേണ്ടതെന്ന് പറയുകയാണ് മാട്ടുപ്പെട്ടി ഇൻഡോസ്വിസ് പ്രോജക്ടിലെ മുൻ ജനറൽ മാനേജരും ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുപോരുന്ന ഡെയറിഫാമുകളുടെ കൺസൽട്ടന്റുമായ ഡോ. ഏബ്രഹാം മാത്യു. അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം കേരളത്തിലെ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി പശുക്കളുടെ പാർപ്പിടം, തീറ്റക്രമം, ബ്രീഡിങ്, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളിൽ അറിവുകൾ പങ്കുവയ്ക്കുകയാണ്. ഈ വിഡിയോ ക്ലാസ് ശ്രേണിയിലെ രണ്ടാം വിഡിയോയാണ് മുകളിൽ ചേർത്തിരിക്കുന്നത്.

posted by juliadictoj8