The easiest way to skyrocket your YouTube subscribers
Get Free YouTube Subscribers, Views and Likes

കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part - 3 | ബീജാധാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

Follow
Karshakasree

#karshakasree #dairyfarming #manoramaonline

കേരളത്തിലെ പല ക‍ർഷകർക്കും അവരുടെ പശുക്കൾ പ്രസവിച്ചാൽ മാത്രം മതി. അതിലുണ്ടാകുന്ന കുട്ടി എങ്ങനെയുള്ളതാവണം എന്ന ചിന്തയില്ല. അതുകൊണ്ടുതന്നെ കാളയുടെ വംശപാരമ്പര്യം പല കർഷകരും ശ്രദ്ധിക്കാറില്ല. മുന്തിയ ഇനം നായ്ക്കളുടെ വംശാവലി അഥവാ പെഡിഗ്രി വില നിർണയത്തിലും അതിന്റെ ഗുണത്തിലും മുഖ്യ പങ്കു വഹിക്കുമ്പോൾ പശുക്കളുടെ കാര്യത്തിൽ അതൊന്നും പ്രാവർത്തികമാകാറില്ല. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജം ലഭിക്കുന്നില്ലെന്ന പരാതി സംസ്ഥാനത്ത് വ്യാപകമായുണ്ട്. വെച്ചൂർ പശുവിന് എച്ച്എഫ് കാളയുടെ സെമൻ കുത്തിയ കഥയും പശുവിന് ആടിന്റെ ബീജം കുത്തിവച്ച കഥയും കർഷകർക്ക് പറയാനുണ്ട്. സത്യത്തിൽ ഉപകാരമില്ലാത്ത ബ്രീഡിങ് രീതികൾ അവലംബിച്ചശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പശുക്കളെ വാങ്ങാൻ പോയാൽ മതിയോ?

posted by juliadictoj8