Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

Rajaveedhiyil | 2 - Light Music with Lyrics | Sarath Bose

Follow
SarathChandra Bose

ലളിതഗാനം 2
Original Credits :
Music Arackal Nandakumar
Singer Dr. Mahitha Varma

വരികൾ :

രാജവീഥിയിൽ ഒരു മാത്ര നിന്നെൻ്റെ
രാജകുമാരൻ പുഞ്ചിരിച്ചു 2
ആ മന്ദഹാസമാകെ തളിർത്തെൻ്റെ
ആതിരരാവിൽ പാൽനിലാവായ്
പൂനിലാവായ്....
(രാജവീഥിയിൽ...)

ഈറൻ നിലാവിൽ ഈ നേർത്ത കാറ്റിൽ
ഇറ്റിറ്റു വീഴും മർമ്മരങ്ങൾ 2
മന്ത്രിച്ചതെല്ലാം മംഗളങ്ങൾ... 2
രാപ്പാടികൾ ഈണമിട്ടൂ... അതേറ്റുപാടി
ആ... ആ... ആ...
(രാജവീഥിയിൽ)

ഓരോ പകലും ഒരു ദീർഘ വേനലായ്
ചൂളം വിളിക്കും ജാലകത്തിൽ 2
മന്ദസ്മിതത്തിൻ മറുപടിയായ്...2
ആയിരം നാമം ജപിച്ചുനിന്നൂ... നിന്നെ കാത്തുനിന്നു
ആ... ആ... ആ...

രാജവീഥിയിൽ ഒരു മാത്ര നിന്നെൻ്റെ
രാജകുമാരൻ പുഞ്ചിരിച്ചു
ആ മന്ദഹാസമാകെ തളിർത്തെൻ്റെ
ആതിരരാവിൽ പാൽനിലാവായ്
പൂനിലാവായ്....
(രാജവീഥിയിൽ...)

posted by staglieloo2