Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

SUKUMARI - ഓർമ്മകളിൽ എന്റെ അമ്മ

Follow
M7 entertainment

ചെന്നൈ: പ്രശസ്ത നടി സുകുമാരി (73)​ അന്തരിച്ചു. കഴിഞ്ഞ മാസം 25ന് പൂജാമുറിയിലെ വിളക്കിൽ നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചെന്നൈയിലെ ഗ്ളോബൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മരണ സമയത്ത് ഏകമകൻ സുരേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. ചെന്നൈ മെഡിക്കൽ കോളേജിൽ ഡോക്ടറാണ് സുരേഷ്. മരുമകൾ: ഉമ.

മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി,​ കന്നഡ തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സുകുമാരി.

ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. അന്ന് 10 വയസായിരുന്നു സുകുമാരിക്ക് പ്രായം.
2010ൽ നമ്മഗ്രാമം എന്നി ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. നാലു തവണ നേടിയിട്ടുണ്ട്.

1974,1979,1983,1985ലും മികച്ച സഹനടിക്കുള്ള കേരള സർക്കാരിന്റെ അവാർഡ് സുകുമാരിക്ക് ലഭിച്ചു. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974) പ്രചോദനം അവാര്‍ഡ് (1997), കലാകൈരളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി സുകുമാരിയെ ആദരിച്ചു.

2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.

കലയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സുകുമാരിയുടേത്. ഏഴാം വയസിൽ നൃത്തവേദിയിൽ എത്തിയ സുകുമാരിയുടെ കലാജീവിതം അന്ന് ആരംഭിച്ചതാണ്. നൃത്ത,നാടക,​ സിനിമ,​ടി.വി രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മൂന്ന് തലമുറയ്ക്ക് പ്രിയങ്കരിയായ നടിയായി. കലാരംഗത്ത് പൂർണത കൈവരിച്ച പ്രതിഭയായിരുന്നു അവർ. അവസാനകാലം വരെ തിരക്കേറിയ നടിയായി വിരാജിക്കാനും സുകുമാരിക്ക് കഴിഞ്ഞു.

creative head :PRASAD NOORANAD
director : BAIJU RAJ
camera : SAJITH JS
editing : ANEESH
for more : www.facebook.com/m7news
www.facebook.com/hdcinemacompany

posted by keiprodok