Rock YouTube channel with real views, likes and subscribers
Get Free YouTube Subscribers, Views and Likes

നമ്മൾ മറ്റുള്ളവർക്ക് നന്മ ചെയ്യുകഅത് അപ്രതീക്ഷിതമായി തിരിച്ചുവരും..!

Follow
God Of Dream Drive

സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്ര കഴിഞ്ഞ് തിരിച്ചു നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലെ കാഴ്ച്ചകൾ...!

നമ്മൾ മറ്റുള്ളവർക്ക് നന്മ ചെയ്യുക,അത് അപ്രതീക്ഷിതമായി തിരിച്ചുവരും..!

വരാനിരിക്കുന്ന അവസരങ്ങൾക്കായി കാത്തിരിക്കാതെ,അവ ഉണ്ടാക്കുക..!

നമ്മുടെ മനോഭാവം എന്നത് മനസ്സിന് വലിയ മാറ്റമുണ്ടാക്കുന്ന ഒരു ചെറിയ കാര്യമാണോ..?..

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.

ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുൻപുതന്നെ ഒഴുകിക്കൊണ്ടിരുന്ന നദിയാണിത്. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയിൽ ഒട്ടനവധി ചെറു ജലസ്രോതസ്സുകൾ ബ്രഹ്മപുത്രയിൽ ചേരുന്നു.തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.

ആയിരത്തഞ്ഞൂറ് കിലോമീറ്ററിൽക്കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം തിബറ്റിലെ നംച പർ‌വതത്തെ ചുറ്റി നേരെ പടിഞ്ഞാറുദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർ‌ത്തിസംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഈ നദി പ്രവേശിയ്ക്കുന്നു.ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങുന്നു. ദിബാങ്ങ്,ലോഹിത് എന്നീ പോഷകനദികൾ ഈ സമയം നദിയോട് ചേരുന്നു. ആസ്സാമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10കി.മീറ്ററോളം വീതിയുണ്ട്. എന്നാൽ ഗുവാഹട്ടിയിൽ ഇത് വളരെ ഇടുങ്ങി, ഏകദേശം ഒരു കിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്. നിരവധി പോഷകനദികൾ ബ്രഹ്മപുത്രയ്ക്ക് ഭാരതത്തിലുണ്ട്. സുബൻസിരി,മനാസ്, തിസ്ത, ധൻസിരി എന്നിവ അവയിൽ ചിലതാണ്. മണിപ്പൂരിലെ കുന്നിൻ‌നിരകളിൽ നിന്നുത്ഭവിയ്കുന്ന ബാരക് അഥവാ സർമ നദിയാണ് വേറൊരു പ്രധാനപോഷകനദി. ഇത് ബ്രഹ്മപുത്രയുടെ കീഴ്പ്രവാഹമായ മേഘ്നയിലാണ് ചേരുന്നത്. തുടർന്ന് ബംഗ്ലാദേശിൽ ഈ നദി ജമുന എന്ന പേരിൽ ഒഴുകുന്നു.

ബ്രഹ്മപുത്രയുടെ 2900കി.മീ ദൈർ‌ഘ്യമുള്ള യാത്രക്കിടയിൽ 916കി.മീ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.

അസമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗം ബ്രഹ്മപുത്രാതടമാണ്. അസമിന്റെ ധാന്യഅറയാണ് ബ്രഹ്മപുത്രാതടം എന്നു പറയാം. അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനം ബ്രഹ്മപുത്രാതടത്തിലാണ്. മൺസൂൺ മാസങ്ങളിലും വേനൽക്കാലത്തും ബ്രഹ്മപുത്രനിറഞ്ഞൊഴുകാറുണ്ട്. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയാണ് ജലനിരപ്പുയരുന്നത്. അസം താഴ്‌വരയിൽ വമ്പിച്ച നാശനഷ്ടങ്ങളും ജീവഹാനിയും ഇക്കാലത്ത് ബ്രഹ്മപുത്ര വിതക്കുന്നു. അതേസമയം പ്രദേശത്ത് ഫലപൂയിഷ്ടമായ എക്കൽമണ്ണ് നിക്ഷേപിക്കുന്നതും ബ്രഹ്മപുത്രയാണ്. വടക്കേ ഇന്ത്യയെ കിഴക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ജലപാതയും ബ്രഹ്മപുത്രയാണ്. നദി ഗതാഗതയോഗ്യമാണ്. ഈ നദിയിലൂടേയുള്ള ആദ്യഗതാഗതസം‌വിധാനം തുറന്നുകൊടുത്തത് 1962ൽ ആണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദി കൂടുതൽ ഉപയോഗ്യമാക്കാനുമായി 1980 മുതൽ ഭാരതസർക്കാറിന്റെ ബ്രഹ്മപുത്ര ബോർഡ് എന്ന സ്ഥാപനം നിലവിലുണ്ട്. കാശിരംഗ ദേശീയോദ്യാനം ആസാമിൽ ബ്രഹ്മപുത്രയുടെ ഇടതുകരയിലാണ്.

ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. അരുണാചൽ പ്രദേശ്‌, നാഗാലാൻഡ്‌, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം ദിസ്‌പൂർ ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.

ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാൻസാങ്,പതിനൊന്നാം നൂറ്റാണ്ടിലെ അറേബ്യൻ ചരിത്രകാരനായ അൽബറൂണി എന്നിവരുടെ രചനകളിൽ ഈ നാടിനെക്കുറിച്ച് പരാമർശമുണ്ട്.1228 എ.ഡി.യിൽ ഈ പ്രദേശത്തേക്കുള്ള അഹോംരാജവംശജരുടെ കുടിയേറ്റമാണ്‌ അസമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു.

ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് 1826ൽ ബ്രിട്ടീഷുകാർ യാന്തോബോ സന്ധിയിലൂടെ ഭരണം ഏറ്റെടുത്തു. 1963ൽ നാഗാലാൻഡും, 1972ൽ മേഘാലയ,മിസോറാം എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്‌.

നമ്മളുടെ ആത്മാഭിമാനം നിർണ്ണയിക്കുന്നത് നമ്മളാണ്,നമ്മൾ ആരാണെന്ന് ആരെങ്കിലും പറയുന്നതിനെ ആശ്രയിച്ചല്ല..!


#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri
#dargeeling #westbengal #sikkimtour #bhutiya #kamakhyatemple #gohati #kamakhyamantra

posted by Maldivyskxf