Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

തൃശൂർ സീറ്റ് പൊടിപൊടിച്ചു വരുന്നത് ഇടിവെട്ട് മാറ്റങ്ങൾ | Thrissur railway station | Suresh Gopi

Follow
Keralakaumudi News

ആധുനിക നിലവാരത്തിലും കേരളീയ പൈതൃകം നിലനിറുത്തിയും പുതുക്കിപ്പണിയുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടും. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഭൂരിഭാഗം ഭാഗങ്ങളും പൊളിച്ച ശേഷം പുനർനിർമ്മിക്കുമ്പോൾ, റെയിൽവേ സ്റ്റേഷനിലെ ചരിത്ര പശ്ചാത്തലമുള്ള ഭാഗങ്ങൾ നിലനിറുത്തിയേക്കും. രൂപരേഖയിൽ തീരുമാനമായതോടെയാണ് എത്രയും വേഗം നിർമ്മാണ നടപടികളിലേക്ക് കടക്കാനുള്ള വഴിയൊരുങ്ങിയത്. സാംസ്‌കാരിക നഗരത്തിന്റെ പ്രൗഢി ചോരാത്ത വിധത്തിലുള്ള വികസനത്തിനായുള്ള പദ്ധതി മുൻപ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയിൽ തീരുമാനമായിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർദേശിച്ച ചില മാറ്റങ്ങൾകൂടി ഉൾക്കൊണ്ട്, കളക്ടറും ജനപ്രതിനിധികളും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് കഴിഞ്ഞദിവസം അന്തിമതീരുമാനമായത്.

#raiways #thrissur #indianrailways

posted by ritualom29