YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

പ്രകൃതി കൃഷി - എന്ത്? എങ്ങനെ? ഗുണങ്ങൾ? What is Nature Farming? benefits of Zero Budget Farming

Follow
തൊടിയും പാടവും - Thodiyum Padavum

വനത്തിലെ സസ്യങ്ങള്‍ക്ക് ആരും വെള്ളവും വളവും നല്‍കുന്നില്ല.എന്നാല്‍ അവ എത്ര തഴച്ചു വളരുന്നുവെന്ന് ശ്രദ്ധിച്ചിട്ടില്ലേ ? ഒരു സസ്യത്തിന് വളരുവാന്‍ വേണ്ട മൂലകങ്ങളുടെ 1.5% മാത്രമേ മണ്ണില്‍ നിന്നും എടുക്കുന്നുള്ളു. ബാക്കി 98.5% മൂലകങ്ങളും വായു,വെള്ളം എന്നിവയില്‍ നിന്നും ലഭിക്കുന്നു. വനത്തില്‍ പ്രകൃതി നിയതമായ ഒരു കൃഷി രീതി നിലനില്‍ക്കുന്നു. മരങ്ങളുടെ കായ്കനികള്‍ ഭക്ഷിക്കുന്ന പക്ഷിമൃഗാദികളുടെ വിസര്‍ജ്ജ്യങ്ങളും മൃതവസ്തുക്കളും മണ്ണിലെത്തുന്നു .സസ്യങ്ങളുടെ ഉണങ്ങിയ ഇലകളും വള്ളികളും പുല്‍ വര്‍ഗ്ഗ ചെടികളും ചേര്‍ന്ന് മണ്ണിനു പുതയാകുന്നു. ഈ പുതയുടെ അടിയില്‍ മണ്ണിരകളുടെയും മറ്റു സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനത്താല്‍ വിസര്‍ജ്ജ്യവസ്തുക്കളുംമൃതാവശിഷ്ടങ്ങളും വിഘടിക്കപ്പെട്ട് മണ്ണില്‍ ചേര്‍ന്ന് അത് ഫലഭൂയിഷ്ഠമായി തീരുന്നു. ഇത്തരത്തിലുള്ള പ്രക്രിയ നമുക്കു നമ്മുടെ കൃഷിയിടത്തിലുണ്ടാക്കാം പ്രകൃതികൃഷിയിലൂടെ.

ഒരു നാടന്‍ പശുവിനെ ഉപയോഗിച്ച് പ്രകൃതികൃഷിയിലൂടെ 26ഏക്കറോളം കൃഷി ചെയ്യാന്‍ സാധിക്കും . നാടന്‍ പശുവിന്‍റെചാണകവും മൂത്രവും കൊണ്ട് ഉണ്ടാക്കുന്ന ജീവാമൃതംസൂക്ഷ്മാണുക്കളുടെ ഒരു ഉറയായി പ്രവര്‍ത്തിച്ച് മണ്ണിന്‍റെ സ്ഥിരത നിലനിര്‍ത്തുന്നു.

തനിവിളകളും ഇടവിളകളും (ഉദാ. തെങ്ങ് തനിവിളയായും വാഴ,കുരുമുളക്, ചേന ,ചേമ്പ്,മരച്ചീനി ,മുരുങ്ങ മുതലായവ ഇടവിളയായും ) ചേര്‍ന്നുള്ള സമ്മിശ്ര കൃഷിയാണ് പ്രകൃതികൃഷിയില്‍ ഏറ്റവും അഭിലഷണീയം .ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഇടവിളകളുടെ വിളവ് മാത്രമേ ചെലവായിട്ട് ആകുന്നുള്ളു. തനിവിളകളുടെ വിളവെല്ലാം ലാഭമായിത്തീരുന്നു.അതിനാലാണ് ഈ കൃഷിയെ ചെലവില്ലാകൃഷിയെന്നു പറയുന്നത്.

മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കറാണ് ഈ കൃഷി രീതി ആവിഷ്കരിച്ചത്.കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. വര്‍ഷങ്ങളോളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൃഷി ചെയ്തു. ആദ്യമൊക്കെ നല്ല രീതിയില്‍ വിളവ് ലഭിച്ചെങ്കിലും പിന്നീട് പിന്നീട് വിളവ് കുറഞ്ഞു വരുന്നതായും കൃഷി വന്‍സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്നു നിരീക്ഷിച്ചപ്പോള്‍ കുറെ മണ്ണിരകള്‍, കിളികള്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും മണ്ണ് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമില്ലാത്ത ഒരു മൃതവസ്തുവായി മാറിയതായും അദ്ദേഹത്തിനു മനസ്സിലായി.

തുടര്‍ന്ന് കാട്ടിലെ കൃഷി മനസ്സിലാക്കാനായി അദ്ദേഹം ഏറെ നാള്‍ ആദിവാസികളോടൊത്ത് കഴിഞ്ഞു. ഇത്തരുണത്തില്‍ പ്രകൃതിയില്‍ നടക്കുന്ന പ്രക്രിയകളെ സസൂക്ഷ്മം നിരീക്ഷിച്ചും ശാസ്ത്രീയമായും അപഗ്രഥനം ചെയ്തുമാണ് ചെലവില്ലാപ്രകൃതി കൃഷിആവിഷ്കരിച്ചത്.

കാട്ടിലെ വൃക്ഷങ്ങള്‍ എത്ര നല്ല കായ്ഫലം തരുന്നുവെന്നതിന്‍റെ അടിസ്ഥാന കാരണമന്വേഷിച്ച് പലേക്കര്‍ എത്തിയത് ഒരു പ്രകൃതിദത്തമായ കൃഷി വ്യവസ്ഥയിലാണ്. ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയുംവിസര്‍ജ്ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കിടക്കുന്നതു കണ്ടു.മേല്‍പ്പറഞ്ഞ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ജീവാണുക്കളും ഇലകളും മറ്റും ജീര്‍ണ്ണിച്ചുണ്ടാകുന്ന ക്ലേദവും മരങ്ങള്‍ക്ക് വളമായി മാറുന്നു.

ശ്രീ സുഭാഷ് പലേക്കര്‍ ഗവേഷണത്തിനായി വനത്തില്‍ നടക്കുമ്പോള്‍ ഉറുമ്പുകളെ പോലുള്ള കൊച്ചു ജീവികള്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. മരത്തിന്‍റെ നിഴലിനു പുറത്ത് ഇവയുടെ പ്രവര്‍ത്തനം കണ്ടതുമില്ല. ചില പരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത് ഈ മരത്തിന്‍റെ വേരുരളുടെ അഗ്രങ്ങളില്‍ നിന്നും സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു സ്രവം ഉല്‍പാദിപ്പിക്കുന്നതായും ഇങ്ങനെ വരുന്ന സൂക്ഷ്മാണുക്കള്‍ വേരിന്‍റെ അഗ്രങ്ങളില്‍ ജീവിച്ച് ചുറ്റുപാടുമുള്ള മണ്ണിലെ സൂക്ഷ്മ മൂലകങ്ങളെ ചെടികള്‍ക്ക് ഭക്ഷണമാക്കാന്‍ സാധിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നതുമാണ്. ഈ മഹാസത്യം മനസ്സിലായതോടെ നാടന്‍ പശുവിന്‍റെ ചാണകം, മൂത്രം,മധുരമുള്ള നാടന്‍ ശര്‍ക്കര/ തേന്‍/കരിമ്പിന്‍നീര് / പനം ശര്‍ക്കര എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഫലം അദ്ഭുതാവഹമായിരുന്നു.

ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ ഒന്നോടൊത്തു സഹകരിച്ചു ജീവിക്കുന്ന268 വക ചെറുസസ്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു അവയില്‍ 75%സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും 25% പുല്‍വര്‍ഗ്ഗ ഒറ്റപ്പരിപ്പ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ആയിരുന്നു. സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി ഇലകളില്‍ സൂക്ഷിക്കുകയും ഇലകള്‍ പൊഴിഞ്ഞ് മണ്ണില്‍ വീണ് സൂക്ഷ്മാണുജീവികള്‍ക്ക് ഭക്ഷണമായിത്തീരുകയുമാണ് ചെയ്യുന്നത്. പൊഴിഞ്ഞ് വീഴുന്ന ഇലകള്‍ ഉണങ്ങിപൊടിഞ്ഞ് ക്ലേദമാവുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ പെരുകുവാന്‍ സഹായകമായിത്തീരുന്നതും മനസ്സിലാക്കി.

ഇത്തരത്തിലുള്ള നിരീക്ഷണമാണ് പ്രകൃതികൃഷിയുടെ നാലുചക്രങ്ങളിലേക്ക് അദ്ദേഹം കൊണ്ടു വന്നിട്ടുള്ളത്.

ഇത്തരത്തിൽ സുഭാഷ് പലേക്കരുടെ കൃഷിരീതി പിന്തുടരുന്ന കൊല്ലം ചിതറയിലെ കർഷകൻ സിദ്ധാർത്ഥൻ തന്റെ കൃഷിയനുഭവങ്ങൾ പങ്കുവക്കുന്നു

പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........

ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ
https://whatsapp.com/channel/0029VaHO...
===================

Instagram :   / deepupdivakaran  
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550

#subhashpalekar #kollam #kollamkaran #chithara #kadakkal #zerobudjetfarming #ecofriendly #naturefarming #kerala
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

posted by friuteqc